തിരുവനന്തപുരം- കാസര്‍കോട് അതിവേഗ സില്‍വര്‍ലൈന്‍ പദ്ധതി ഈ വര്‍ഷം


തിരുവനന്തപുരം: കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ നാലു മണിക്കൂര്‍ കൊണ്ടു യാത്ര സാധ്യമാകുന്ന അതിവേഗ റെയില്‍ പദ്ധതി വരുന്നു.
വെറും 1450 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് യാത്ര സാധ്യമാകുന്ന ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ പദ്ധതി ഉടന്‍ നിര്‍മ്മാണം തുടങ്ങും. സമാന്തരപാതയും ടൗണ്‍ഷിപ്പുകളും അടങ്ങുന്ന ബൃഹത് പദ്ധതിയാണ് ഇത്.
അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേയ്ക്ക് ഭൂമിയേറ്റെടുക്കല്‍ നടപടി ഈ വര്‍ഷം തുടങ്ങുമെന്നും മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനായുള്ള ആകാശ സര്‍വേ പൂര്‍ത്തിയായതായും ഇതിന്റെ ഭാഗമായി സര്‍വീസ് റോഡുകളും അഞ്ച് ടൗണ്‍ഷിപ്പുകളും ഉണ്ടാകും. ഇക്കാര്യത്തിലുള്ള ആകാശ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്.
പത്ത് പ്രധാന സ്‌റ്റേഷനുകള്‍, 28 ഫീഡര്‍ സ്‌റ്റേഷനുകളിലേക്കും ഹൃസ്വദൂര യാത്ര സാധ്യമാകും. 2025 ല്‍ 67,000 യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ. 2051 ല്‍ പ്രതിദിനം 1.47 പ്രതിദിന യാത്രക്കാരെയും പ്രതീക്ഷിക്കുന്നു.
രാത്രി സമയങ്ങഴില്‍ ചരക്കു നീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റി വെയ്ക്കും. രാജ്യാന്തര ഏജന്‍സികള്‍ക്ക് വരെ താല്‍പ്പര്യമുള്ള പദ്ധതിയായതിനാല്‍ മുതല്‍മുടക്കിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 4050 വര്‍ഷത്തേക്കായി വായ്പ എടുക്കും. കേരളത്തിലെ ഏറ്റവും ചെലവേറിയ പ്രൊജക്ട് ആയിരിക്കും ഇതെന്നാണ് സൂചന. മെട്രോ വിപുലീകരണവും ബജറ്റില്‍ കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മെട്രോ പേട്ട തൃപ്പൂണിത്തുറ, സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് പാതകള്‍ ഈ വര്‍ഷം തന്നെയുണ്ടാകും എന്നും പറഞ്ഞു. 3025 കോടിയാണ് ചെലവ്.

Post a Comment

0 Comments