ട്രെയിന്‍കൊള്ള: അന്വേഷണ സംഘം വിപുലീകരിച്ചു


കാഞ്ഞങ്ങാട്: രണ്ട് ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കുന്നതിനായി രൂപീകരിച്ച ഇരുപതംഗ സംഘത്തില്‍ കാസര്‍കോട്ടെയും മംഗലാപുരത്തെയും റെയില്‍വെ പോലീസിനെയും ഉള്‍പ്പെടുത്തി.
ചെന്നൈ മുതല്‍ മംഗ ലാപുരംവരെയുള്ള മേഖലകളിലായാണ് അന്വേഷണം പുരോഗമിക്കുന്നത്. യാത്രക്കാരായി ട്രെയിനില്‍ കയറിയവര്‍ തന്നെയാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ട്രെയിനുകളില്‍ കവര്‍ച്ച നടന്ന കോച്ചുകളിലെയും സമീപ കോച്ചുകളിലെയും യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സിങ്കപ്പൂരില്‍ ജോലിചെയ്യുന്ന പുല്ലൂര്‍ നെല്ലിയോടന്‍ വീട്ടില്‍ വൈശാഖ്, ഭാര്യ പ്രവീണ പ്രേംദാസ് എന്നിവരുടെ സ്വര്‍ണാഭരണങ്ങളടക്കമുള്ള വസ്തുക്കള്‍ളാണ് മലബാര്‍ എക്‌സ്പ്രസിലും തമിഴ്‌നാട് സ്വദേശി പൊന്നുമാരന്‍ ചെന്നൈ എക്‌സ്പ്രസിലുമാണ് കൊള്ളയടിക്കപ്പെട്ടത്.

Post a Comment

0 Comments