കാരാട്ട് തറവാട്ടില്‍ ആയില്യം ഉത്സവം


കാഞ്ഞങ്ങാട് :കാരാട്ട് തറവാട്ടില്‍ എല്ലാ വര്‍ഷവും മകരമാസത്തിലെ ആദ്യ ആയില്യം നാളില്‍ നടത്തിവരാറുള്ള ആയില്യം ഉത്സവം നാളെ വിപുലമായ പരിപാടികളോടെ നടക്കും.
ഉത്സവത്തിന്റെ ഭാഗമായി പായസം, പാല്‍പായസം , നൂറും പാലും, പുഷ്പാഞ്ജലി, ഇളനീരഭിഷേകം തുടങ്ങിയ വഴിപാടുകള്‍ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഉത്സവ ചടങ്ങുകളില്‍ കല്ലമ്പള്ളി നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എ ഗംഗാധരന്‍ ആലയി അദ്ധ്യക്ഷനായി. കെ.വി. കൃഷ്ണന്‍, കുമാരന്‍ പടന്നക്കാട്, എ.ടി.ശശി ഹരിപുരം, ദാമോദരന്‍ കണ്ടത്തില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments