ചേന്നാട്ടുകൊല്ലിയില്‍ ആനകളുടെ വിളയാട്ടം


ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ചേന്നാട്ടുകെല്ലിയില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ ആക്രമണം.
ആനയുടെ ആക്രമണത്തില്‍ നിന്നും ഒരു കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം പട്ടാപ്പകലാണ് അഞ്ച് കാട്ടാനകള്‍ ചേന്നാട്ടുകൊല്ലിയിലെ മുല്ലപ്പള്ളി ബിനുവിന്റെ കൃഷിയിടത്തില്‍ ഇറങ്ങിയത്. സമീപത്തെ റോഡിലും ആനകള്‍ തമ്പടിച്ചതോടെ പൂച്ചലില്‍ ലിജോയും കുടുംബം യാത്രചെയ്ത കാര്‍ ആനയുടെ മുമ്പില്‍പ്പെട്ടു. നേരിയവ്യത്യാസത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. നാട്ടുകാരുടെ ദീര്‍ഘനേരത്തെ ശ്രമഫലമായാണ് ആനകളെ ഓടിച്ചത്. പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി നടത്തിയ പൂച്ചാലി സണ്ണിയുടെ വാഴ കൃഷി പൂര്‍ണമായും ആനകൂട്ടം തകര്‍ത്തു. 500 കുലച്ച നേന്ത്രവാഴകളില്‍ ഇനി വിരലിലെണ്ണാവുന്ന വാഴകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വായ്പയെടുത്തും മറ്റുമാണ് സണ്ണി കൃഷിയിറക്കിയത്. ഇതോടെ ഈ തെങ്ങുകയറ്റ തൊഴിലാളി പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകത്തില്‍ നിന്നും എത്തുന്ന കാട്ടാനകള്‍ ഇപ്പോള്‍ ദിവസങ്ങളായി ഓരോ കൃഷിയിടങ്ങളില്‍ നശീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments