ദിവ്യ ഗണേഷ് കേരള ടീമില്‍


കാസര്‍കോട്: ഫെബ്രുവരി 18 മുതല്‍ മുംബൈയില്‍വെച്ച് നടക്കുന്ന അന്തര്‍സംസ്ഥാന മത്സരങ്ങളിലേക്കുള്ള കേരള വനിത സീനിയര്‍ ടീമില്‍ കാസര്‍കോട് ജില്ലാ വനിത ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് ഇടം നേടി.
കാഞ്ഞങ്ങാട് സ്വദേശിയും മുന്‍ കെ.സി.എ വയനാട് ക്രിക്കറ്റ് അക്കാദമി താരവും മികച്ച ഓള്‍റൗണ്ടറുമായ ദിവ്യ ഗണേഷ് അണ്ടര്‍19, അണ്ടര്‍23 എന്നീ കാറ്റഗറിയിലായി കേരള ടീമിന്ന് വേണ്ടി കളിച്ചിട്ടുണ്ട്. ദിവ്യ ഗണേഷിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Post a Comment

0 Comments