സൂവര്‍ണ്ണ ജൂബിലി ആഘോഷം; ഉദ്ഘാടനം നാളെ


കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി റെഡ്സ്റ്റാര്‍ യൂത്ത് സെന്റര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉല്‍ഘാടനം നാളെ ഉച്ചക്ക് രണ്ടു മണിക്ക് പൊതുമരാമത്ത് മന്ത്രി ജി .സുധാകരന്‍ നിര്‍വ്വഹിക്കും.
സംഘടക സമിതി ചെയര്‍മാന്‍ ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിക്കും. ഉല്‍ഘാടനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ടൗണ്‍ പരിസരത്ത് നിന്ന് നോര്‍ത്ത് കോട്ടച്ചേരിയിലേക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.
രാത്രി 7 ന് തളിപ്പറമ്പ് മലര്‍വാടി അവതിരിപ്പിക്കുന്ന മെഗാഷോയും അരേങ്ങറും. ഒരു വര്‍ഷം നീണ്ട നില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ വിവിധ കലാകായിക സംസ്‌ക്കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments