ബീച്ചിലെത്തിയ യുവതിക്കും യുവാവിനും ഭീഷണി; ഒരാള്‍ അറസ്റ്റില്‍


കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ് ബീച്ചിലെത്തിയ യുവതിയുടെയും യുവാവിന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട് താമസക്കാരനുമായ ഷഫീഖിനെ (30)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ 14 ന് നെല്ലിക്കുന്ന് ബീച്ചില്‍ വെച്ചാണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും ബീച്ചിലെത്തിയതായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷഫീഖ് മൊബൈലില്‍ ഫോട്ടോ പകര്‍ത്തുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നമ്പര്‍ കൈക്കലാക്കിയ പ്രതി ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി. ഭീഷണി തുടര്‍ന്നതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Post a Comment

0 Comments