വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ദുരൂഹത അകറ്റണം


കാഞ്ഞങ്ങാട്: കാട്ടുകുളങ്ങരയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും ജവഹര്‍ ബാലജനവേദി കാട്ടുകുളങ്ങര യൂണിറ്റ് വൈസ് പ്രസിഡണ്ടുമായിരുന്ന നവ്യയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ജവഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഒരു യുവാവിന്റെ നിരന്തര ശല്യത്തിന് ഇരയായ പെണ്‍കുട്ടി ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്.
യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും. സംഭവത്തിനു ശേഷം യുവാവ് സ്ഥലം വിട്ടത് തന്നെ കേസില്‍ പ്രതിയാകുമെന്ന് ഭയന്നാണെന്നും ആളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. വി.വി. നിഷാന്ത്, വൈഷ്ണവ് ബേഡകം, നിധിഷ് കടയങ്ങന്‍, രാജേഷ് തമ്പാന്‍, നികിത കരിച്ചേരി, സത്യനാഥന്‍ പാത്രവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments