കാഞ്ഞങ്ങാട് : മഹാകവി പി കുഞ്ഞിരാമന് നായരുടെ ആത്മകഥകളെ അടിസ്ഥാനമാക്കിയൊരുക്കിയ അതാണ് പി എന്ന സംഗീത നാടകത്തിന്റെ അരങ്ങേറ്റം നടത്തി.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസിലെ സംഗീതാധ്യാപകന് വെള്ളിക്കോത്ത് വിഷ്ണുഭട്ട് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകനായ അത്തിക്കല്‍ കൃഷ്ണനുമാണ് വേഷമിട്ടത്. 20 മിനുട്ട് നീളുന്ന നാടകത്തില്‍ 20 പേര് അരങ്ങിലെത്തി.
സ്കൂള്‍ പ്രീപ്രൈമറി കലോല്‍സവത്തിന്റെ ഭാഗമായാണ് നാടകം അരങ്ങേറിയത്. അഭിനേതാക്കള്‍ക്ക് മഹാകവിയുടെ മകന് വി.രവീന്ദ്രന് നായര്‍ ഉപഹാരങ്ങള്‍ നല്കി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി കലോല്‍സവം ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക കെ.എന്‍.ലീലാവതി സ്കൂളിലേക്കു നല്കിയ മൈക്ക് സെറ്റ് കൈമാറി.
സംസ്ഥാന കേരളോല്‍സവ നാടക മല്‍സരത്തില്‍ മികച്ച നടീനടന്മാരായ എസ്.ഗോവിന്ദ് രാജ്, വൈഷ്ണവി വെള്ളിക്കോത്ത്, ജില്ലാ സ്കൂള്‍ കലോല്‍സവത്തിലെ മികച്ച നടന് പ്രമില്രാജ്, ജില്ലാ സംസ്ഥാന സ്കൂള്‍ കലോല്‍സവ പ്രതിഭകള്‍ എന്നിവരെ അനുമോദിച്ചു. അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.സതി, ബേക്കല്‍ ബിആര്‍സി, ബിപിസി കെ.എം.ദിലീപ് കുമാര്‍, വെള്ളിക്കോത്ത് യങ്മെന്‍സ് ക്ലബ് പ്രസിഡന്റ് പി.ബാലകൃഷ്ണന്, നെഹ്റു സര്‍ഗവേദി പ്രസിഡന്റ് വി.വി.മനോജ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ, പ്രധാനാധ്യാപകന് ടി.പി.അബ്ദുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് കെ.ജയന്, മദര്‍ പിടിഎ പ്രസിഡന്റ് വി.വി.തുളസി, കെ.വി.മനോജ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments