ഒ.എന്‍.വി അനുസ്മരണം


കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പുതിയകോട്ട എ.സി. കണ്ണന്‍ നായര്‍ സ്മാരക ഹാളില്‍ ഫെബ്രുവരി 13 ന് വൈകുന്നേരം 3.30 ന് ഒ.എന്‍.വി കുറിപ്പ് അനുസ്മരണം സംഘടിപ്പിക്കും.
നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.സുലൈഖ അധ്യക്ഷത വഹിക്കും. കവിയത്രി സി.പി.ശുഭ ഒ. എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ മഹമുദ് മുറിയാനവി മുനിസിപ്പല്‍ ലൈബ്രറി കമ്മിറ്റി കണ്‍വീനര്‍ കെ.സന്തോഷ് തുടങ്ങിയവര്‍ സംസാരിക്കും.

Post a Comment

0 Comments