ഫോണില്‍ ശല്യം: ആളുമാറിതല്ലി


തൃക്കരിപ്പൂര്‍: സഹോദരിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് അക്രമിച്ചു.
ഉദിനൂര്‍ എടച്ചാക്കൈയിലെ എം.ഷുക്കൂറാണ് (30) അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചന്തേരയിലെ അഷറഫ് (35) നൂര്‍മുഹമ്മദ് (32) എന്നിവര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. നൂര്‍മുഹമ്മദിന്റെ സഹോദരിയെ ഷുക്കൂര്‍ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമണം. കഴിഞ്ഞ ദിവസം തടിയന്‍കൊഴുവല്‍ സ്‌കൂളിന് സമീപത്ത് വെച്ച് പ്രതികള്‍ ഷുക്കൂറിനെ ജാക്കി ലിവര്‍കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

Post a Comment

0 Comments