കേരള-കേന്ദ്ര സര്‍വ്വകലാശാലക്ക് തിളക്കമാര്‍ന്ന വിജയം


കാസര്‍കോട്: 2019 ഡിസംബറില്‍ നടന്ന സി.എസ്.ഐ.ആര്‍, യു.ജി.സി, നെറ്റ് ആര്‍ട്‌സ്, മാനവിക, ശാസ്ത്ര വിഷയങ്ങളിലെ മത്സര പരീക്ഷയില്‍ കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.
131 കുട്ടികള്‍ വിജയച്ചതില്‍ 38 വിദ്യാര്‍ത്ഥികള്‍ ഫെലോഷിപ്പോടുകൂടി ഉന്നത ഗവേഷണത്തിന് യോഗ്യത നേടി. 93 പേര്‍ ലക്ച്ചര്‍ഷിപ്പിനും അര്‍ഹരായി. മൊത്തം 22 വകുപ്പുകളില്‍ നിന്നായി 10 ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ആഭിനന്ദിച്ചു.

Post a Comment

0 Comments