വ്യവസായ പാര്‍ക്കിന് സമീപം കാര്‍ കത്തിനശിച്ചു


കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. പാറക്കെട്ടയിലെ പി.മാധവന്റെ മാരുതി 800 കാറിനാണ് തീപിടിച്ചത്. ഈ സമയത്ത് കാറിനകത്ത് ആരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും എഞ്ചിന്‍ ഭാഗമൊഴികെ ബാക്കിയെല്ലാം കത്തി നശിച്ചിരുന്നു. എഞ്ചിനകത്തുണ്ടായിരുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

0 Comments