കാസര്‍കോട്: അഭിഭാഷകന്റെ ഇന്നോവ കാര്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
കാസര്‍കോട്ടെ ക്രിമിനല്‍ അഭിഭാഷകനും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പി.എ ഫൈസലിന്റെ കെ എല്‍ 14 എന്‍ 1111 നമ്പര്‍ ഇന്നോവ കാറിന് കല്ല് കൊണ്ടിടിച്ച് കേടുപാട് വരുത്തിയതിനാണ് ടൗ ണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ 19ന് രാത്രി 10 മണിക്കും 20ന് രാവിലെ 10 മണിക്കിടയിലുള്ള സമയത്താണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. അക്രമത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. കല്ലങ്കൈയില്‍ സി.പി.സി .ആര് ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ഇന്നോവ കാര്‍.
0 Comments