ദേവനര്‍ത്തകന് നാടിന്റെ ആദരം


മാവുങ്കല്‍: അറുപത് വര്‍ഷക്കാലം വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് ദേവനര്‍ത്തകനായിരുന്ന പച്ചിക്കാരന്‍ വീട്ടില്‍ രാമന്‍ മണിയാണിക്ക് ആഘോഷ കമ്മിറ്റിയുടെ ആദരം. ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡണ്ട് എം.ഗോവിന്ദന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി ആദരിച്ചു.
98ാം വയസിലും ദേവസ്ഥാന സന്നിധിയില്‍ ഇന്നും നിറസാന്നിധ്യമാണ് രാമന്‍ മണിയാണി. നാടിന്റെ പാചക സേവകരായ കുഞ്ഞിരാമന്‍ വണ്ണാര്‍കാനം, ചന്ദ്രന്‍ ഓട്ടക്കാനം, കൃഷ്ണന്‍ കക്കട്ടില്‍, സുരേന്ദ്രന്‍ ശിവജി നഗര്‍ എന്നിവരെയും ആദരിച്ചു. ബാത്തൂര്‍ കഴകം വെളിച്ചപ്പാടന്‍ ദാമു അടുക്കത്തില്‍, കോയ്മ സി.നാരായണന്‍ പുല്ലൂര്‍ വീട്, ആഘോഷ കമ്മറ്റി പ്രസിഡണ്ട് സി കമാരന്‍, സെക്രട്ടറി, മഹേഷ് മിഥില, കുഞ്ഞികേളുവണ്ണാര്‍കാനം തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments