അഹ്‌സാനയുടെ മരണം നാടിന്റെ ദുഃഖമായി


വിദ്യാനഗര്‍: പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാവുകയും തുടര്‍ന്ന് അസുഖം ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്ത അഹ്‌സാന ഫര്‍സത്തിന്റെ മരണം കുടുബത്തെ കണ്ണീരിലാഴ്ത്തി. മംഗലാപുരത്ത് ടിമ്പര്‍, പ്ലൈവുഡ് വ്യവസായിയും വിദ്യാനഗര്‍ കാംപ്‌കോയ്ക്ക് പിറക് വശം താമസക്കാരനുമായ എം.പി നാസര്‍ യു പി ആഇശ ദമ്പതികളുടെ മകള്‍ ഫര്‍സത്ത് (26)കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
10 മാസം മുമ്പാണ് ഫര്‍സത്ത് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവാനന്തരം അമിത രക്തസ്രാവമുണ്ടാവുകയും അസുഖം പിടിപെടുകയുമായിരുന്നു. ബാംഗ്ലൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വദേശി നബീല്‍ അഹ് മദിന്റെ ഭാര്യയാണ്.
മകള്‍: ഇസ്സ. സഹോദരങ്ങള്‍: നഷ്വാന്‍, ഷഹ്‌സാന്‍, ഹന.

Post a Comment

0 Comments