തൃക്കരിപ്പൂര്‍ : വഴിത്തര്‍ക്കത്തെ തുടര്‍ന്നു സ്ത്രീകള്‍ തമ്മില്‍ത്തല്ലി. അടിയേറ്റയാളുടെ പരാതിയില്‍ പോലീസ് മൂന്നര മാസത്തിനു ശേഷം സംഭവത്തില്‍ കേസെടുത്തു.
ചന്തേര മാണിയാട്ടെ മുണ്ടക്കുണ്ടില്‍ ഖദീജയുടെ (51) പരാതിയില്‍ മാണിയാട്ട് കൊല്ലംവളപ്പില്‍ ഹൗസിലെ പി.പി.സാറുമ്മ (60) യ്ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. 2019 ഒക്ടോബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം. ചന്തേരയില്‍ വച്ച് ഖദീജയെ സാറുമ്മ തടഞ്ഞു നിര്‍ത്തി അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും തള്ളി നിലത്തിടുകയും ചയ്തുവെന്നാണ് കേസ്. ഖദീജയുടെ കുട പിടിച്ചു വാങ്ങി അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. കുട നശിപ്പിച്ചതില്‍ 450 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു.
0 Comments