ബീഡി തൊഴിലാളികള്‍ മറ്റ് തൊഴിലുകള്‍ സ്വീകരിക്കണം


നീലേശ്വരം: കേരള ദിനേശ് ബീഡി തൊഴിലാളി സംഘങ്ങള്‍ തൊഴില്‍ വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് മാറണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
നീലേശ്വരം വള്ളിക്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം കഫെ ദിനേശ് റെസ്റ്റാറന്റ് ആന്റ് കാറ്ററിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിയില്‍ നിന്നും ആദ്യ കാറ്ററിങ് ഓര്‍ഡര്‍ കെ പി ദേവകി സ്വീകരിച്ചു. ആദ്യ വില്‍പ്പന മുന്‍ എം എല്‍ എ. കെ പി സതീഷ് ചന്ദ്രന്‍ നിര്‍വഹിച്ചു. കേന്ദ്ര സഹകരണ സംഘം കേരള ദിനേശ് ബീഡി ചെയര്‍മാന്‍ സി രാജന്‍ ആമുഖ പ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി ഒ രഞ്ജിത്ത്, കേന്ദ്ര സഹകരണ സംഘം കേരള ദിനേശ് ബീഡി സെക്രട്ടറി കെ പ്രഭാകരന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി സി കുഞ്ഞിക്കണ്ണന്‍, ടികെ രവി, എം അസൈനാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ഇബ്രാഹിം പറമ്പത്ത്, റസാക്ക് പുഴക്കര, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,ജോണ്‍ ഐമണ്‍, പി കമലാക്ഷന്‍, കെ.എം ശ്രീധരന്‍, കെ രഘു എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് കെ രാഘവന്‍ സ്വാഗതവും നീലേശ്വരം പ്രെമറി സംഘം സെക്രട്ടറി ടി ജി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments