കാസര്‍കോട്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വാഹനപാകടത്തില്‍ മരിച്ചു.
ശിരിബാഗിലു സ്വദേശി അബ്ദുല്‍ സമദ് -സാഹിറ ദമ്പതികളുടെ മകന് മുഹമ്മദ് ഷാബില്‍ (22) ആണ് മരിച്ചത്. മംഗലാപുരം പി.എ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെ എട്ടു മണിയോടെ ബന്തിയോട് വെച്ചാണ് അപകടമുണ്ടായത്.
ഷാബിലും സുഹൃത്ത് ചൂരി സ്വദേശി അസീമും (22) സഞ്ചരിച്ച ബൈക്കും വാനും കൂട്ടിയിടിക്കുകയായിരുന്നു. അസീം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഷാബിലിനെ ഉടന്‍ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാധാരണ ബസിലാണ് ഇവര്‍ കോളജിലേക്ക് പോവുന്നത്. വെള്ളിയാഴ്ച ബൈക്കെടുക്കുകയായിരുന്നു. ഏക സഹോദരി നവാല്‍.
0 Comments