കാസര്‍കോട്: കേന്ദ്ര ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും മേഖലാടിസ്ഥാനത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ ഭാസ്കരന് ഉദ്ഘാടനം ചെയ്തു. വി ശോഭ അധ്യക്ഷയായി. എന്‍ജിഒ യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ, കെഎസ്ടിഎ
ജില്ലാസെക്രട്ടറി പി ദിലീപ്കുമാര്, കെ മനോജ്കുമാര്‍, ടി പ്രകാശന് എന്നിവര്‍ സംസാരിച്ചു. കെ സതീശന് സ്വാഗതം പറഞ്ഞു.
0 Comments