ആസ്പയര്‍ സെവന്‍സ്; എഫ്‌സി പള്ളിക്കരക്ക് വിജയംകാഞ്ഞങ്ങാട്: ഐങ്ങോത്ത് നടന്നുവരുന്ന ആസ്പയര്‍ സിറ്റി ക്ലബ്ബ് ഒരുക്കുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാതല സൂപ്പര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഇന്നലത്തെ പോരാട്ടത്തില്‍ ബംഗ്ലാ 47 അല്‍ജെയ്ഷ് പൊയ്യില്‍ എഫ്‌സി പള്ളിക്കരയുമായി നടന്ന മത്സരം കളി കമ്പക്കാരുടെ മനസ്സിനെ കീഴടക്കി.
കളിയുടെ പത്താം മിനുട്ടില്‍ ബംഗ്ലോ 47 അല്‍ജെയ്ഷ് പൊയ്യില്‍ പതിനൊന്നാം നമ്പര്‍ താരം മിനോയിലൂടെ മുന്നിലെത്തി എട്ടാം നമ്പര്‍ ജേഴ്‌സി താരം നല്‍കിയ അസിസ്റ്റിലാണ് ഒന്നാന്തരം ഗോള്‍ പിറന്നത്.
ഗോള്‍ വഴങ്ങിയിട്ടും തളരാതെ പോരാടിയ എഫ് സി പള്ളിക്കരയുടെ താരങ്ങളുടെ ആത്മാര്‍ഥതയില്‍ ഇരുപത്തിരണ്ടാം മിനുട്ടില്‍ ഏഴാം നമ്പര്‍ താരം ഫിസയിലൂടെ ഗോളിയെ നിഷ്പ്രഭമാക്കി ബോള്‍ വലയിലെത്തിച്ചു കൊണ്ട് ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.
ഇടവേളയ്ക്ക് ശേഷം ഇരുപത്തി ഒന്നാം മിനുട്ടില്‍ എഫ് സി പള്ളിക്കരയുടെ പത്താം നമ്പര്‍ താരം ലിസയുടെ പാസില്‍ നിന്നും അഞ്ചാം നമ്പര്‍ താരം വാഹിദിലൂടെ മുന്നിലെത്തി.
ഏഴാം നമ്പര്‍ വാഹിദ് നല്‍കിയ അസിസ്റ്റില്‍ ഫിസയുടെ ഗോളിലൂടെ എഫ് സി പള്ളിക്കരയുടെ വിജയം സുനിശ്ചിതമാക്കി. കളിയിലെ താരമായി ഫിസയെ തിരഞ്ഞെടുത്തു.

Post a Comment

0 Comments