നീലേശ്വരം: ജമാഅത്ത് പള്ളിക്കകത്ത് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാലംഗസംഘം യുവാവിനെ അക്രമിക്കുകയും ടെമ്പോ ഓട്ടോറിക്ഷ അടിച്ച് തകര്‍ക്കുകയും ചെയ്തു.
നീലേശ്വരം തെരുവിലെ അഹമ്മദിന്റെ മകന് അന്‍സലിനെ(28)യാണ് ഇന്നലെ വൈകീട്ട് നാലംഗസംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അന്‍സലിന്റെ കെ.എല്‍ 60 സി 2186 നമ്പര്‍ ഗുഡ്സ് ഓട്ടോറിക്ഷയുടെ ടയറിന്റെ കാറ്റഴിച്ചുവിടുകയും ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ അന്‍സലിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഷെഫീഖ്, ഹാഷിഖ്, നൗഫല്‍, നസീര്‍ എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ നടന്നുവരുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് നീലേശ്വരം ടൗണ്‍ ജമാഅത്ത് കമ്മറ്റി മതസൗഹാര്‍ദ്ദത്തിന് മാതൃകയായി പഞ്ചസാര സംഭാവന നല്‍കിയിരുന്നു. ഇതിനെചൊല്ലി ഉണ്ടായ വാക്ക് തര്ക്കത്തെതുടര്ന്നാണത്രെ നാലംഗസംഘം അന്‍സലിനെ അക്രമിച്ചതെന്ന് പറയുന്നു.
0 Comments