തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂള്‍ ഫെസ്റ്റ്; സംഘാടകസമിതി ഓഫീസ് തുറന്നു


തൃക്കരിപ്പൂര്‍: ഏപ്രില്‍ 14 മുതല്‍ 18 വരെ സ്‌കൂള്‍ കോമ്പൗണ്ടില്‍ സംഘടിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ യജ്ഞത്തിന് കരുത്തേകാന്‍ പൊതുസമൂഹത്തിന്റെ സഹകരണത്തോടെ സെന്റ് പോള്‍സ് എയുപി സ്‌കൂളില്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സെന്റ് പോള്‍സ് സ്‌കൂള്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കരീം ചന്തേര അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ ഷീനാ ജോര്‍ജ്, പിടിഎ വൈസ് പ്രസിഡന്റ് കെ.വി. ശങ്കരന്‍, മദര്‍ പിടിഎ പ്രസിഡന്റ് സി.രാജി, സീനിയര്‍ അസിസ്റ്റന്റ് പി.യു. സുമതി, ടി.അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ മുന്നോടിയായി നടക്കും. സ്‌കൂള്‍ ഫെസ്റ്റില്‍ വിദ്യാഭ്യാസ സെമിനാര്‍, പ്രദര്‍ശനങ്ങള്‍, വിനോദവിജ്ഞാന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് റൈഡുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, സര്‍ക്കാര്‍സേനാ വിഭാഗങ്ങളുടെ വൈവിധ്യമാര്‍ന്ന പാവലിയനുകള്‍ എന്നിവയൊരുക്കും. ഉദ്ഘാടന സമാപന ചടങ്ങുകളില്‍ മന്ത്രിമാരും സിനിമാ താരങ്ങളും പങ്കെടുക്കും. പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേളകള്‍, നാടന്‍ കലാപരിപാടികള്‍, ഹാസ്യതാരങ്ങള്‍ പങ്കെടുക്കുന്ന കോമഡി ഷോ എന്നിവ അരങ്ങേറും.

Post a Comment

0 Comments