തൈക്വാന്‍ഡോ താരത്തിന്റെ ആത്മഹത്യ; കാമുകനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കും


മാവുങ്കാല്‍: തൈക്വാന്‍ഡോ ദേശീയ താരവും ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മെട്ടമ്മല്‍ പ്രകാശന്റെ മകള്‍ നവ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകനായ യുവാവിനെതിരെ പോലീസ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുക്കാന്‍ സാധ്യതയേറി.
ശനിയാഴ്ച വൈകീട്ട് കാട്ടുകുളങ്ങര കുതിരക്കളിയമ്മ ദേവസ്ഥാനം ഉത്സവത്തില്‍ നവ്യ സംബന്ധിച്ചിരുന്നു. അഞ്ചുമണിയോടെ ക്ഷേത്ര പരിസരത്തു നിന്നും അപ്രത്യക്ഷയായ കുട്ടിയെ പിന്നീട് വീട്ടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്ഷേത്ര പരിസരത്തുവെച്ച് നവ്യയുമായി വാക്കേറ്റം നടത്തിയ കാമുകന്‍ അടിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് എറിഞ്ഞുപൊട്ടിക്കുകയും ചെയതതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കാമുകനെതിരെ കേസെടുക്കുക. നവ്യ നാഷണല്‍ തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.

Post a Comment

0 Comments