കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അറിയാതെ മരുന്നു വ്യാപാരത്തിന് നിയമത്തിന്റെ മറവില്‍ അനുമതി നല്കുന്ന സര്‍ക്കാര്‍ നടപടികള്‍ പുന:പരിശോധിച്ച് സത്വര നടപപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്(കെ. പി.പി.എ.) ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ജന്‍ ഔഷധി ഷോപ്പുകളില്‍ നിലവാരം കുറഞ്ഞ ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനെതിരെ ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ഗവര്‍മെന്റ് വിതരണം ചെയ്യുന്ന മരുന്ന് എന്ന വ്യാജേനയാണ് ഗുണനിലവാരം ഇല്ലാത്ത മരുന്നുകള്‍ വിറ്റഴിക്കുന്നത്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന സമ്മേളന പൊതുയോഗം എം.രാജഗോപാലന്‍ എം.എല്‍.എ.ഉല്‍ഘാടനം ചെയ്തു. കെ.പി.പി.എ.ജില്ലാ പ്രസിഡണ്ട്.സി.വിനോദ് കുമാര്‍ അധ്യക്ഷം വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ടി.കെ. സുമയ്യ, അസോസിയേഷന് ജില്ലാ സെക്രട്ടറി സജിത്ത്കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പി.അനില്‍കുമാര്‍, കെ.പി.പി. എ.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പ്രിയംവദ, കെ.ടി. വി.രവീന്ദ്രന്, ജില്ലാ വൈസ് പ്രസിഡണ്ട് വി.സി. കൃഷ്ണവര്‍മ്മ രാജ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനം കെ.പി.പി.എ.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി.ജെ. റിയാസ് ഉല്‍ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.സജിത് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ സയ്യദ് അബു സാലികോയ വരവ്-ചിലവും, സംസ്ഥാന സെക്രട്ടറി പി.സി.രാജീവ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: കൃഷ്ണവര്‍മ്മ രാജ വി.സി.(പ്രസിഡണ്ട്),കെ.മംഗള, സയ്യിദ് അബു സാലി കോയ,ടി.സജിത്കുമാര്‍(സെക്രട്ടറിമാര്‍), ടി.കെ.സുമയ്യ, കെ.ശരത്ത് ഗോപി(ജോയിന്റ് സെക്രട്ടറിമാര്‍), എച്ച്. ഹരിഹരന് (ട്രഷറര്‍).
0 Comments