കാസര്‍കോട്: വിവരാവകാശ നിയമ പ്രകാരം ചെങ്കള പഞ്ചായത്തിലെ റോഡ് പണിയുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷയിന്മേല് മറുപടി നല്കാന് വിസമ്മതിച്ച് പഞ്ചായത്ത് സെക്രട്ടറി.
റോഡ് പണി മുടങ്ങികിടക്കുന്നത് സംബന്ധിച്ച് 2019 നവംബര്‍ 1 ന് വിവരങ്ങള്‍ ആവിശ്യപ്പെട്ട് കൊണ്ട് സന്തോഷ് നഗറിലെ അബ്ബാസ് നല്കിയ അപേക്ഷയിന്മേല് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പഞ്ചായത്ത് സെക്രട്ടറി ഡിസംബര്‍ 9 ന് മറുപടി നല്‍കിയെങ്കിലും അപേക്ഷയില്‍ ചോദിച്ച കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് അപേക്ഷകന് ഒന്നാം അപ്പീല്‍ അധികാരിയായ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറെ സമീപിക്കുകയും തുടര്‍ന്ന് അപ്പീല്‍ തീര്‍പ്പാക്കി വിവരാവകാശ അപേക്ഷയിന്മേല് കൃത്യമായ മറുപടി നല്കാന് ആവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജനുവരി 9 ന് ഉത്തരവിറക്കിയെങ്കിലും മറുപടി നല്കാന് പഞ്ചായത്ത് സെക്രട്ടറി കൂട്ടാക്കിയില്ല. അപേക്ഷയിന്മേല് 30 ദിവസത്തിനകം മറുപടി ലഭ്യമായിട്ടില്ല എന്നും മറുപടിയില്‍ തെറ്റായ തിയതി ഉള്‍ക്കൊള്ളിച്ചെന്നും ഹരജിക്കാരന് അപ്പീലില്‍ സൂചിപ്പിച്ചിരുന്നതിനാല്‍ മേലില്‍ അപേക്ഷകള്‍ ലഭിച്ചാല്‍ വിവരാവകാശ നിയമ പ്രകാരം നിയമം അനുശാസിക്കുന്ന നിശ്ചിത സമയത്തിനകം മറുപടി നല്‍കണമെന്ന് ഉത്തരവില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ഡിസംബര്‍ 27 ന് നല്കിയ മറ്റൊരു അപേക്ഷയിന്മേലും ഇത് വരെ മറുപടിയൊന്നും നല്കാന് പഞ്ചായത്ത് സെക്രട്ടറി തയ്യാറായിട്ടില്ല. ചില കരാറുകാറുകാരുടേയും പഞ്ചായത്ത് മെമ്പര്‍മാരുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഫയലുകള്‍ നല്‍കുന്നത് സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറും വിസമ്മിതിക്കുന്നതെന്ന് ഇതിനോടകം തന്നെ ആരോപണം ഉയരുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷനെയും പഞ്ചായത്ത് ഓംബുഡ്സ്മാനെയും സമീപിക്കാനിരിക്കുകയാണ് അപേക്ഷകന്.
0 Comments