വില്ലേജ് ഓഫീസ് കുത്തിത്തുറക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍


ചിറ്റാരിക്കാല്‍: കുപ്രസിദ്ധമോഷ്ടാവ് മോഷണ ശ്രമത്തിനിടെ പെരിങ്ങോം പോലീസിന്റെ പിടിയിലായി.
കോട്ടയം പൂഞ്ഞാര്‍ സ്വദേശി പുളിക്കല്‍ ബാബു കുര്യാക്കോസാണ്(68) ഇന്നലെ രാത്രി എരമം വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ ക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്.
രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് പെരിങ്ങോം പോലീസ് അഡീഷണല്‍ എസ്.ഐ നാരായണന്‍, സീനിയര്‍ സിപിഒ ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാബുവിനെ പിടികൂടിയത്. ഇയാളില്‍ നിന്നും മോഷണം നടത്തുന്നതിനുള്ള ആയുധങ്ങളും പിടിച്ചെടുത്തു.

Post a Comment

0 Comments