ഇടപാടുകാരുടെ സംഗമം നടത്തി


നീലേശ്വരം : ബ്ലോക്ക് അഗ്രിക്കള്‍ച്ചറര്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു.
ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ വി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സഹകാരികളായ സ്വാതന്ത്ര്യസമര സേനാനി കെ. ആര്‍. കണ്ണന്‍, റിട്ട.അഡീഷണല്‍ രജിസ്ട്രാര്‍ വി.കുഞ്ഞിക്കണ്ണന്‍ എന്നിവരെ കെ.കെ. നാരായണന്‍ ആരിച്ചു. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ വി.കെ.ഗംഗാധരന്‍, കണ്‍കറന്റ് ഓഡിറ്റര്‍ വി.രജിത, സംഘം വൈസ് പ്രസിഡന്റ് പി.സി.ഇസ്മായില്‍, സെക്രട്ടറി അജയന്‍ വേളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments