സ്വര്‍ണവുമായി പുല്ലൂര്‍ സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍


കണ്ണൂര്‍: സ്വര്‍ണവുമായി പുല്ലൂര്‍ സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. അമ്പലത്തറ പുല്ലൂരിലെ ഫൈസല്‍ ആണ് പിടിയിലായത്. ഒളിപ്പിച്ച നിലയില്‍ 947 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ദുബൈയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ കണ്ണൂരിലെത്തിയതായിരുന്നു ഫൈസല്‍. പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
കസ്റ്റംസ് അസി. ഇ.വികാസ്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, വി.പി ബേബി, എസ് നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ വി പ്രകാശന്‍, ഗുര്‍മിത്ത് സിംഗ്, കെ ഹബീബ്, ദിലീപ് കൗശല്‍, കെ കൗശല്‍ ഹബീബ്, മനോജ്, യാദവ്, പ്രിയങ്ക, ഹവീല്‍ദാരായ തോമസ് സേവ്യര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments