പുലരി ക്ലബ്ബ് വാര്‍ഷികാഘോഷം


അരയി: അരയി പൊന്‍പുലരി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ജയ്ഹിന്ദ് റീഡിംങ്ങ് റൂം, ലൈബ്രറി 28-ാം വാര്‍ഷികാഘോഷം അരയി പുതിയപുരയില്‍ ഗിരീഷ് കുമാര്‍ നഗറില്‍ നടന്നു.
വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.വല്‍സന്‍ ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല കബഡി ചാമ്പ്യന്‍ ഷിപ്പ് എല്‍.ജെ.ഡി. ജില്ലാ പ്രസിഡണ്ട് ഏ.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.അമ്പാടി അധ്യക്ഷനായി. മടിക്കൈ പഞ്ചായത്ത് മെമ്പര്‍ ജഗദീശന്‍ മുഖ്യഥിതിയായി, എല്‍.ജെ.ഡി. ഡിവിഷന്‍ പ്രസിഡണ്ട് വേലായുധന്‍, സെക്രട്ടറി എം.വിജയന്‍, എം.കുഞ്ഞമ്പാടി, കൃഷ്ണന്‍ പനങ്കാവ്, കെ.ദിവ്യ, വത്സലകൃഷ്ണന്‍, ഇബ്രാഹിം പാലക്കാല്‍, ടി.വി.രാജേഷ്, എന്‍.നാരായണന്‍, പി.കെ.രമേശന്‍, വിജേഷ്, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി.ദിനേശന്‍ സ്വാഗതവും കബ്ബ് സെക്രട്ടറി പ്രജീഷ് പാലക്കാല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments