ഡോക്ടര്‍മാര്‍ക്ക് കൂച്ചുവിലങ്ങ്; സ്വകാര്യ പ്രാക്ടീസിന് തടയിടാന്‍ മെഡിക്കല്‍ വിജിലന്‍സ് രൂപീകരിക്കുന്നു


കാഞ്ഞങ്ങാട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരീക്ഷിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെല്‍ രൂപീകരിക്കുക. ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും വിജിലന്‍സ് സെല്‍ പരിശോധിക്കും.
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം. ആരോഗ്യ വകുപ്പിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. അന്തിമ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സെല്ലിലെ അംഗങ്ങളുടെ എണ്ണം, ഘടന എന്നിവ അന്തിമ ഉത്തരവില്‍ വ്യക്തമാക്കും.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസിങ് നടത്തുന്നുണ്ട്. ചിലര്‍ വീടുകളിലും മറ്റുചിലര്‍ സ്വകാര്യ ആശുപത്രികളിലും ഇതിനും പുറമെ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ താല്‍പ്പര്യം തീരെകുറവാണ്. ഏതെങ്കിലും സമയത്താണ് ആശുപത്രികളിലെത്തുക.

Post a Comment

0 Comments