കൊറോണ വൈറസ്: ഭീതിയകറ്റാന്‍ സെമിനാറും റാലിയും സംഘടിപ്പിച്ചു


മടിക്കൈ: കോറോണ വൈറസ് രോഗത്തെക്കുറിച്ച് ജനങ്ങളിലുണ്ടായ ഭീതിയകറ്റുന്നതിനും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുമായി മടിക്കൈയില്‍ ബോധവല്‍ക്കരണ സെമിനാറും റാലിയും കോര്‍ണര്‍ യോഗവും സംഘടിപ്പിച്ചു.
മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മടിക്കൈ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും നേതൃത്വത്തിലാണ് 'ഭയപ്പെടേണ്ട, ആശങ്കപ്പെടേണ്ട, ജാഗ്രത മാത്രം മതി' എന്ന സന്ദേശവുമായി പരിപാടി നടത്തിയത്. അമ്പലത്തുകരയില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.സരിത അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ശ്രീകുമാര്‍ ക്ലാസെടുത്തു. ഇ. കെ കുഞ്ഞികൃഷ്ണന്‍, പി.ഗീത, മടത്തിനാട്ട് രാജന്‍, കെ.സാവിത്രി, എന്‍.രാഘവന്‍, കെ.കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments