അജാനൂര്‍: സര്‍ക്കാരിന്റെ ധൂര്‍ത്തും ആഡംബരവും വരുത്തിവെച്ച സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെയുള്ള ധന പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പ്പിച്ച നികുതി ഭീകരതയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഡി.സി. സി. പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് സതീശന് പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഡി.സി. സി.സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബ്ലോക്ക് ഭാരവാഹികളായ ദിനേശന് മൂലക്കണ്ടം,എം. കെ. മുഹമ്മദ് കുഞ്ഞി, വി. വി. നിഷാന്ത് കല്ലിങ്കാല്‍, മുന്‍ മണ്ഡലം പ്രസിഡന്റ് എന്‍. വി. അരവിന്ദാക്ഷന് നായര്‍,പി. ബാലകൃഷ്ണന് മാസ്റ്റര്‍ പുതിയകണ്ടം, കെ. എസ്. എസ്. പി.എ.നേതാവ് സി. രത്നാകരന്, മുരളീധരന് മാസ്റ്റര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷീബ സതീശന്, ഉമേശന് കാട്ടുകുളങ്ങര, സി. പി. കുഞ്ഞിനാരായണന്, ശ്രീനിവാസന് മഡിയന്‍, ദാമോദരന്‍ കൊളവയല്‍, ചന്ദ്രന് കല്ലിങ്കാല്‍,കുഞ്ഞമ്പു വി. വി,ഗദ്ദാഫി മൂലക്കണ്ടം, നാരായണന് മൂലക്കണ്ടം എന്നിവര്‍ സംസാരിച്ചു.വെള്ളിക്കോത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് കുഞ്ഞികൃഷ്ണന് പുതിയകണ്ടം, എ. വി. വേണുഗോപാലന്‍, രാജു മൂലക്കണ്ടം,കെ. വി. വേണുഗോപാലന്‍, ബാലചന്ദ്രന് പടിഞ്ഞാറേക്കര, പി.വി. ബാലകൃഷ്ണന് കിഴക്കുംകര, വിനു മൂലക്കണ്ടം,വി. എം. ദിനേശന്, രവീന്ദ്രന് കടപ്പുറം, രാജന് എ. പി.എന്നിവര്‍ നേതൃത്വം നല്കി.
0 Comments