മേലടുക്കം പള്ളിതിരുനാളിന് കൊടിയേറി


മാവുങ്കാല്‍: മേലടുക്കം ലൂര്‍ദ്ദ് മാതാ ദേവാലയത്തിലെ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി.
ഫാ.പീറ്റര്‍ പാറേക്കാട്ടില്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലൂര്‍ദ്ദ്മാതാവിന്റെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. ഇന്ന് വൈകീട്ട് 5 ന് ജപമാല. 6 ന് ദിവ്യബലിക്ക് ഫാ.ജോസ് ചൂരക്കുന്നേല്‍ നേതൃത്വം നല്‍കും. ഫാ.മാത്യുകളപ്പുര വചനസന്ദേശം നല്‍കും. നാളെ രാവിലെ 6 ന് ഫാ.മാത്യുകുഴിമലയുടെ നേതൃത്വത്തില്‍ ദിവ്യബലി, നൊവേന. 14 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ.തോംസണ്‍കൊറ്റിയത്തും 15 ന് വൈകീട്ട് 5.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ഷാജു ആന്റണിയും നേതൃത്വം നല്‍കും. 16ന് രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മോണ്‍സിഞ്ഞോര്‍ ആന്റണി പയസ് ഇടയേഴത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് മാവുങ്കാല്‍ ടൗണിലേക്ക് പ്രദക്ഷിണം. 17 ന് രാവിലെ 6 ന് ദിവ്യബലിയോടെ തിരുനാള്‍ സമാപിക്കും.

Post a Comment

0 Comments