ഭര്‍തൃമാതാവിനെ വീട്ടിനകത്ത് പൂട്ടിയിട്ട് അഞ്ചുവയസുള്ള മകളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി


പയ്യന്നൂര്‍: ഭര്‍തൃപിതാവിനെ മൊബൈല്‍ഫോണില്‍ റീചാര്‍ജ് ചെയ്യാന്‍ കടയിലേക്ക് പറഞ്ഞുവിട്ട് അമ്മയെ വീട്ടിനകത്ത് പൂട്ടിയിട്ട് അഞ്ചുവയസുള്ള മകളുമായി കാമുകനൊപ്പം ഒളിച്ചോടി. വളയം സ്വദേശിനിയായ 24 കാരിയാണ് പയ്യന്നൂര്‍ രാമന്തളിയിലെ യുവാവിനൊപ്പം ഒളിച്ചോടിയത്. രാമന്തളിയില്‍ നിന്നും കാമുകന്‍ കാറുമായെത്തിയാണ് യുവതിയുമായി കടന്നുകളഞ്ഞത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കമിതാക്കളെ കസ്റ്റഡിയിലെടുത്ത് വളയം പോലീസിന് കൈമാറി.
വിദേശത്ത് ഭര്‍ത്താവിനോടൊപ്പം കഴിയുകയായിരുന്ന യുവതി ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. ഗള്‍ഫില്‍ മകളുടെ സ്‌കൂള്‍ ബസിന്റെ ഡ്രൈവറാണ് യുവതിയുടെ കാമുകന്‍. വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായ യുവാവ് യുവതിക്ക് പിന്നാലെയാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

Post a Comment

0 Comments