തേജസ്വിനി പുഴയില്‍ ഇന്നും മാറാകാഴ്ചയായി ചെമ്പല്ലിപിടുത്തം


നീലേശ്വരം: നാടിനെ അടയാളപ്പെടുത്തുന്ന പല ഗ്രാമീണകാഴ്ചകളും ഓര്‍മ്മയായിട്ടും മറയാക്കാഴ്ചയായി ചരിത്രം നെഞ്ചേറ്റിഒഴുകുന്ന ചെമ്പല്ലിക്കൂടുകള്‍ ഇന്നും തേജസ്വിനി പുഴയില്‍ സജീവം.
ചെമ്പല്ലിക്കൂട് നിര്‍മ്മിച്ച് കൊച്ചുവള്ളങ്ങളിലേറ്റി പുഴയുടെ ആഴക്കയങ്ങളില്‍ നിക്ഷേപിച്ച് മീന്‍പിടിക്കുന്നതുമായ കാഴ്ചകളാണ് തേജസ്വിനിയില്‍ ഇന്നും സജീവമായിട്ടുള്ളത്. കയ്യൂര്‍, കാര്യങ്കോട്, വേളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പലര്‍ക്കും ചെമ്പല്ലിക്കൂട് നിര്‍മ്മാണം അറിയാം. മുളകള്‍ ചീന്തിയെടുത്ത് കൃത്യമായി വിടവുകളുണ്ടാക്കി ചൂടിക്കയര്‍ കൊണ്ട് വലിഞ്ഞുകെട്ടും. പുഴയില്‍ പുളച്ചെത്തുന്ന ചെമ്പല്ലികള്‍ കൂടിനുള്ളില്‍ പെട്ടാല്‍ പിന്നെ ഒരു മീനിനും പുറത്തിറങ്ങാനാകില്ല. ഇതുകൊണ്ടാണ് മീന്‍ പിടുത്തം. ചെമ്പല്ലിപിടിക്കാനായി കുത്തൂടും ചെമ്പല്ലിക്കൂടും പുഴയില്‍ താഴ്ത്തുന്നത് തന്നെ ഒരു കലയാണ്. മീനുകളില്‍ ചിലത് കൂട്ടായും ചിലത് ഒറ്റതിരിഞ്ഞും ചിലത് ഒഴുക്കിനെതിരെ നീങ്ങിയും മറ്റു ചിലത് മുന്നോട്ടും പിന്നോട്ടും പോകാനാകാതെആഴങ്ങളിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ ചെമ്പല്ലിക്കൂട് ഇവയെ ഒപ്പിയെടുത്ത് ഉടമസ്ഥന് സമ്മാനിക്കും. ഇങ്ങനെ പിടികൂടുന്ന ചെമ്പല്ലികള്‍ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. വളരെ രുചിയേറെ മത്സ്യമായതുകൊണ്ടുതന്നെ ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

Post a Comment

0 Comments