വിദ്വാന്‍ പി. കേളു നായര്‍ സ്മാരക അവാര്‍ഡ്


കാഞ്ഞങ്ങാട്: വിദ്വാന്‍ പി കേളു നായരുടെ സ്മരണയ്ക്കായ് അദ്ദേഹത്തിന്റെ പേരില്‍ ദീര്‍ഘകാലമായി കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചുവരുന്ന ട്രസ്റ്റ് മൂന്നാമത്തെ സ്മാരക അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷം മികച്ച നാടക രചനയ്ക്കും ഗാന്ധിമാര്‍ഗ്ഗ സംഘടനയ്ക്കുമാണ് അവാര്‍ഡ് നല്‍കിയിരുന്നത്. ഈ വര്‍ഷത്തെ പതിനായിരം രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് മികച്ച സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന സംഗീതജ്ഞനുള്ളതാണ്. സംഗീതത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കേരളത്തിലെ ആരെയും നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. വിദ്വാന്‍ പി. കേളു നായര്‍ സ്മാരക ട്രസ്റ്റ്, പി. സ്മാരക മന്ദിരം, കാഞ്ഞങ്ങാട് 671315 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. ഫോ ണ്‍/ വാട്‌സാപ്പ് 9446045501.

Post a Comment

0 Comments