വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നു


നീലേശ്വരം: വീട്ടുകാര്‍ പള്ളിപെരുന്നാളിന് പോയസമയത്ത് വീട്ടില്‍ നിന്നും 5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അയ്യായിരം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തു.
പേരോല്‍-പള്ളിക്കര റോഡിലെ പാലാത്തടം ജെയിംസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട് പൂട്ടിയ ശേഷം താക്കോല്‍ വീട്ടിന് പുറത്ത് സ്ഥിരമായി വെക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു ജെയിംസും കുടുംബവും പെരുന്നാളിന് പോയത്. തിരിച്ചുവന്ന് വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ഫോണും മോഷണം പോയതായി അറിഞ്ഞത്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവര്‍തന്നെയാവാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.

Post a Comment

0 Comments