ബയന്റിങ് പരിശീലന ക്യാമ്പ്


രാജപുരം: വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സൗജന്യ പുസ്തക ബയന്റിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ലൈബ്രേറിയന്‍മാര്‍ക്ക് സംഘടിപ്പിച്ച ക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ പത്മനാഭന്‍ മാച്ചിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗീത രാജന്‍ അധ്യക്ഷനായി. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച സുനില്‍രാജ്ചാമുണ്ടിക്കുന്ന് ക്ലാസെടുത്തു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും ലൈബ്രേറിയന്‍ രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments