കാഞ്ഞങ്ങാട് : നാട് ചുട്ടുപൊള്ളുമ്പോള്‍ നാളേക്ക് തണലൊരുക്കാന്‍ ഹോഗാര്ഡുമാരുടെ സൗഹൃദകൂട്ടായ്മ.
കാഞ്ഞങ്ങാട് സൗത്തിലെ ട്രാഫിക്ക് പോലീസിന്റെ തണല്‍ കൂടാരത്തിനു സമീപം ഹോംഗാര്‍ഡ് ഏ.വി.കൃഷ്ണനും റിട്ടയ്ഡ് ഹോംഗാര്‍ഡ് പി.പി കൃഷ്ണനും ചേര്‍ന്നാണ് ചുട്ടുപൊള്ളുന്ന വേനലില്‍ നാളേക്കുവേണ്ടി മരതൈനട്ടത്. വനനശീകരണത്തിന്റെ ദുരന്തഫലം ഇപ്പോള്‍ നമ്മള് അനുഭവിക്കുകയാണെന്ന് ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന ചൂട് തിരിച്ചറിവ് നല്കുന്ന സമയത്താണ് നാളേക്കുവേണ്ടി തണല്‍മരം ഒരുക്കാന്‍ ഈ ഹോംഗാര്‍ഡുമാര്‍ മരത്തൈകള്‍ നട്ടത്. ഈ മരത്തൈകളെ ദിവസവും വെള്ളം നനച്ച് സംരക്ഷിക്കാനാണ് ഇവരുടെ തീരുമാനം.
0 Comments