ചുമട്ട് തെഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണം-ബി.എം.എസ്.


കാഞ്ഞങ്ങാട്: വ്യവസായ വാണിജ്യ നിര്‍മ്മാണമേഖലയില്‍ സേവന സന്നദ്ധരായി പണിയെടുക്കുന്ന ചുമട്ട് തൊഴിലാളികള്‍ ഇന്ന് പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയും തൊഴിലാളികളും കുടുംബവും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാനും ക്ഷേമ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പരീക്ഷകരിക്കാനും ബോര്‍ഡും, സര്‍ക്കാരും തയ്യാറാവണമെന്ന് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം ബി.എം.എസ് ഹോസ്ദുര്‍ഗ്ഗ് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
മേഖല പ്രസിഡന്റ് കെ.കുഞ്ഞികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉല്‍ഘാടനം ചെയ്തു. സമാരോപ് പ്രഭാഷണം ജില്ലാ സെക്രട്ടറി വി.ഗോവിന്ദന്‍ രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് കാര്യവാഹ് പി.ഉണ്ണികൃഷ്ണന്‍ ജില്ലാ സഹകാര്യവാഹ് കെ.സനല്‍ മേഖല പ്രസിഡന്റ് രാമകൃഷ്ണന്‍ ജില്ലാ ജോ. സെക്രട്ടറി ബാലന്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.
കെ.രാധാകൃഷ്ണന്‍ സ്വാഗതവും മധുശ്രീറാം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍ പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി സജീവന്‍, രാജേഷ്മാവുങ്കാല്‍, രാജന്‍ പിലിക്കോട് എന്നിവരും സെക്രട്ടറി വി.രാധാകൃഷ്ണന്‍ ,ജോ: സെക്രട്ടറിമാരായി മധു ശ്രീറാം, സുനില്‍ ജി.കെ, സുധി മുത്തപ്പന്‍ തറ ട്രഷറര്‍ ചന്ദ്രന്‍ പി. എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments