പച്ചക്കറി കൃഷി വിളവെടുത്തു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ പരിധിയിലെ 21-ാം വാര്‍ഡ് മോനാച്ച ജെഎല്‍ജി ഗ്രൂപ്പിന്റെ വിളവെടുപ്പ് പ്രകൃതിയെ തൊട്ടറിഞ്ഞു. വയലുകളും പുഴയും പ്രകൃതിരമണീയമായ ഈ സ്ഥലത്തെ വിളവെടുപ്പ് ഉത്സാവാന്തരീക്ഷത്തില്‍ നടന്നു. രണ്ടു ഗ്രൂപ്പുകളായി നടത്തിയ പച്ചക്കറി കൃഷിയില്‍ പാര്‍വ്വണയും പൂര്‍ണ്ണിമയുമാണ് പങ്കാളികളായത്.
അരയിപ്പുഴയുടെ മറുകരയിലാണ് കൃഷിചെയ്ത് വിളവെടുപ്പ് നടത്തിയത്. പുഴയുടെ മറുകരയിലേക്ക് തോണിമാര്‍ഗം എത്തിയാണ് ഇവര്‍ കൃഷി ചെയ്തത്. ജെല്‍ജി ഗ്രൂപ്പ് അംഗങ്ങളായ അജിത, സിന്ധു, സുനിത, സതി, പ്രജിത, സുമ, നാരായണി, സുധ എന്നിവരുടെ പ്രയത്‌നത്തിലാണ് നൂറ് മേനി വിളവെടുപ്പ് നടത്തിയത്.വിളവെടുപ്പ് കുടുംബശ്രീ ജില്ലാമിഷന്‍ അസി.കോഓര്‍ഡിനേറ്റര്‍ ജോസഫ് പെരുകില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.വി. പ്രേമ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ മിനി, സരസ്വതി, സിഎല്‍സി സില്‍ന തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments