കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം-മന്ത്രി


കാസര്‍കോട്: ദേശീയപാത വികസനത്തോട് അനുബന്ധിച്ച് കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് ഉടമകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
കടയുടെ ഫര്‍ണിഷിങ് ഉള്‍പ്പെടെയുള്ള നഷ്ടം കണക്കാക്കിയും കെട്ടിട ഉടമകള്‍ക്ക് ദേശീയപാത അതോറിറ്റി നഷ്ട പരിഹാരം നല്‍കുന്നത്. കട ഷിഫ്റ്റിങ്ങിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടന്‍ നല്‍കുമെന്നും, കെട്ടിട ഉടമകള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ തുക നല്‍കാന്‍ തയാറായില്ലെങ്കില്‍ നിയമപരമായി നടപടി എടുക്കാവുന്നതാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ശരീഫ്, ജനറല്‍ സെക്രട്ടറി കെ.ജെ.സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ടി.എ.ഇല്യാസ്, വിക്രംപൈ, സത്താര്‍ ആരിക്കാടി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

Post a Comment

0 Comments