പരത്തിച്ചാല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സമാപിച്ചു


തൃക്കരിപ്പൂര്‍: ഉദിനൂര്‍ പരത്തിച്ചാല്‍ ബ്രദേഴ്‌സ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സമാപിച്ചു.
എക്‌സ്ട്രീം ടര്‍ഫില്‍ നടന്ന അഞ്ചാമത് സെവന്‍സ് ലീഗില്‍ ജുവന്റസ് ചാമ്പ്യന്മാരായി. ആഴ്‌സണല്‍ ടീമാണ് റണ്ണേഴ്‌സ് അപ്. സമാപന ചടങ്ങില്‍ എ.ജി. കമറുദ്ദീന്‍ ട്രോഫികളും പ്രൈസ്മണിയും സമ്മാനിച്ചു. അഷ്‌റഫ് നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. എ.ജി. കബീര്‍, ടി. സദ്ദാം, എന്‍. റാസി, ടി. ഷുറൈഹ്, എ.ബി. ഷബീര്‍, ടി. ആഷിക്, എം. മുഹമ്മദ്, ടി. നജീബ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച കളിക്കാരനായി എ.ജി. മുഹമ്മദ് സാബിത് തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments