സഹന സമരത്തിന്റെ പ്രചരണക്കൊടി നശിപ്പിച്ചു


ചെറുപുഴ: കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി നയിക്കുന്ന സഹന സമര പദയാത്രയുടെ പ്രചരണാര്‍ത്ഥം ചെറുപുഴയില്‍ കെട്ടിയ കോണ്‍ഗ്രസിന്റെ കൊടികള്‍ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി.
ചെറുപുഴ പാലത്തിന്റെ കൈവരികളില്‍ കെട്ടിയ കൊടികളാണ് നശിപ്പിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡണ്ട് തങ്കച്ചന്‍ കാവാലം ചെറുപുഴ പോലീസില്‍ പരാതി നല്‍കി. ഒരു സൈഡിലെ പതിനഞ്ചോളം കൊടികളാണ് നശിപ്പിച്ചത്.
കൊടികള്‍ നശിപ്പിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും. അങ്ങനെയുള്ളവരെ ശക്തമായി നേരിടുമെന്നും മണ്ഡലം പ്രസിഡണ്ട് തങ്കച്ചന്‍ കാവാലം പറഞ്ഞു.

Post a Comment

0 Comments