കാഞ്ഞങ്ങാട്: ടിബി റോഡില്‍ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
ടിബി റോഡിലെ മൂസയുടെ മകന് ഷബീബ്(30), പോര്‍ക്കളത്തെ അനസ് (24), റിയാസ് (25), വാഴക്കോട്ടെ ദിലീപ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷബീബിനെ ജില്ലാശുപത്രിയിലും മറ്റുള്ളവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡോക്ടര്‍ ദ്രുവിന്റെ ക്ലിനിക്കിന് സമീപത്തെ തന്റെ വീട്ടിലേക്ക് എത്തിനോക്കുന്നത് ചോദ്യം ചെയ്തതിന് തന്നെ അക്രമിക്കുകയായിരുന്നുവെന്ന് ഷബീബ് പറയുന്നു. എന്നാല്‍ ദ്രുവിന് ഡോക്ടറുടെ അടുത്തേക്ക് ചികിത്സയ്ക്കായി ചെന്ന തങ്ങളെ ഷബീബും മറ്റുചിലരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് സഞ്ജീവനി ആശുപത്രിയില്‍ കഴിയുന്നവരും പറയുന്നു. സംഭവത്തില്‍ ഷബീബിന്റെ പരാതിയില്‍ മൂവാരിക്കുണ്ടിലെ രാജനുള്‍പ്പെടെ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
0 Comments