കാഞ്ഞങ്ങാട്: കാറ് തടഞ്ഞുനിര്‍ത്തി അക്രമിച്ചുപരിക്കേല്പ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
മടിക്കൈ വാഴക്കോട്ടെ ദാമോദരന്റെ മകന് ദിലീപ് (23) ന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ടിബി റോഡിലെ ഡോക്ടറെ കാണാനായി കെ.എല്‍.60 ജി 4717 നമ്പര്‍ കാറില്‍ ദിലീപും സുഹൃത്തുക്കളായ പോര്‍ക്കളത്തെ അനസ്, റിയാസ് എന്നിവര്‍ക്കൊപ്പം പോകുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് തെങ്ങിന്റെ മടലുകൊണ്ട് അക്രമിച്ചുവെന്നാണ് ദിലീപിന്റെ പരാതി.
0 Comments