കഞ്ചാവ് വില്‍പ്പന ഒറ്റിക്കൊടുത്തെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ചു


കാഞ്ഞങ്ങാട്: കഞ്ചാവ് വില്‍പ്പന നടത്തുന്നത് പോലീസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു.
രാവണേശ്വരം വാണിയംപാറ റോഡ് ജംഗ്ഷനിലെ അബ്ദുള്ളയുടെ മകന്‍ അന്‍സാരി (22), ചിത്താരിയിലെ മുഹമ്മദിന്റെ മകന്‍ മുസാഫിര്‍(21) എന്നിവരെയാണ് അഞ്ചംഗസംഘം ബൈക്ക് തടഞ്ഞ്‌നിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിച്ച് ഇരുമ്പ് പഞ്ചുകൊണ്ട് മുഖത്ത്കുത്തിയും അടിച്ചുംപരിക്കേല്‍പ്പിച്ചത്. വാണിയംപാറയിലെ സലാം, ആഷിക്ക്, ആസിദ്, മുബാറക്ക്, അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചത്. മുസാഫിറിനെ പഞ്ചുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം അന്‍സാരിയെ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.

Post a Comment

0 Comments