വയോജന വേദി വാര്‍ഷിക സമ്മേളനം


നീലേശ്വരം: ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും നിലവിലെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ തുകയായ 1300 രൂപ പൂര്‍ണമായി അനുവദിക്കണമെന്ന് നീലേശ്വരത്ത് നടന്ന വയോജന വേദി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
എല്ലാ യൂണിറ്റുകള്‍ക്കും പകല്‍ വീട് ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യം ഉന്നയിച്ചു. പ്രസിഡണ്ട് പി.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മുരുഗപ്പന്‍ ആചാരി, വി.കുഞ്ഞമ്പുനായര്‍, വി.വി.രാമചന്ദ്രന്‍, പി.യു.ഡി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളായ കെ.പി.കരുണാകരന്‍, പി.ബാലകൃഷ്ണന്‍ നായര്‍, കെ.രാഘവന്‍ ശില്‍പ്പി, ടി.എന്‍.ചിദംബരന്‍ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി പി.ആര്‍.രാധാകൃഷ്ണന്‍ (പ്രസിഡണ്ട്),വി.കുഞ്ഞമ്പു നായര്‍, പി.നാരായണന്‍ മാസ്റ്റര്‍ (വൈസ് പ്രസിഡണ്ടുമാര്‍), വി.വി.രാമചന്ദ്രന്‍ (സെക്രട്ടറി), എ.വി.രാഘവന്‍, എ.ജാനകി (ജോയിന്റ് സെക്രട്ടറിമാര്‍), കെ.രാജഗോപാലന്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments