എന്‍ ജി ഒ അസോസിയേഷന്‍ ഉപവാസ സമരം നടത്തി


കാഞ്ഞങ്ങാട്: പത്താം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനെതിരെയും ഡെപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട് രണ്ടാമത്തെ ഇന്‍ക്രിമെന്റ് നിഷേധത്തിനെതിരെയും എന്‍ ജി ഒ അസോസിയേഷന്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ഉപവാസ സമരം നടത്തി.
ഡി.സി.സി പ്രസിഡന്റ് ഹക്കീംകുന്നില്‍ ഉല്‍ഘാടനം ചെയ്തു.
പി വി സുനില്‍ കുമാര്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ അസ്മ കെ, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ സുരേഷ് പെരിയങ്ങാനം, ഹനീഫ ചിറക്കല്‍ ജില്ലാ സെക്രട്ടറി കെ അശോക് കുമാര്‍, സല്‍മത്ത് ഒ ടി, രാജേഷ് വി ടി പി, ബ്രിജേഷ് പൈനി, നിഗീഷ് എം വി, രാജേഷ് വി എം, രതീഷ് കെ, ഗോപാലകൃഷ്ണന്‍, ശിവകുമാര്‍ എന്‍ ഇ, വിജയന്‍ മണിയറ, ദാമോദരന്‍ മുട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments